Kerala
കേരളയാത്രയുടേത് ഒരുമയുടെ വിജയം: കാന്തപുരം
'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തിന് സമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു. വര്‍ഗീയ-വിഭാഗീയ ചിന്തകള്‍ക്കെതിരായ മുന്നേറ്റത്തില്‍ കേരളയാത്ര അടയാളപ്പെടുത്തപ്പെടും.
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും പ്രവര്‍ത്തകരും സ്ഥാപനങ്ങളുമെല്ലാം ഒന്നിച്ചു മുന്നിട്ടിറങ്ങിയതാണ് കേരള യാത്രയെ അവിസ്മരണീയമാക്കിയതെന്ന് യാത്രാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്ര സാരഥികളുടെയും സംഘാംഗങ്ങളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തിന് സമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു. വര്‍ഗീയ-വിഭാഗീയ ചിന്തകള്‍ക്കെതിരായ മുന്നേറ്റത്തില്‍ കേരളയാത്ര അടയാളപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് കാമില്‍ ഇജ്തിമയില്‍ നടന്ന ചടങ്ങില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട് സന്ദേശം നല്‍കി.
അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് പറവൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, ഐ സി എഫ് ഭാരവാഹികള്‍ സംബന്ധിച്ചു.




