Kerala
ഫേസ് ക്രീം മാറ്റിവച്ചതിനെ തുടർന്ന് അമ്മയ്ക്ക് ക്രൂരമർദ്ദനം; മകൾ അറസ്റ്റിൽ
അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചി | ഫേസ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ നിവ്യ (30)യാണ് അറസ്റ്റിലായത്. അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സരസുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കമ്പിപ്പാരകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ നിവ്യ ഒളിവിൽ പോയി. പിന്നീട് വയനാട് മാനന്തവാടിയിൽ നിന്നാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയിലെടുത്തത്.
---- facebook comment plugin here -----




