Connect with us

Malappuram

ഐ എ എം ഇ മലപ്പുറം ജില്ലാ ആര്‍ട്ടോറിയം: മഅദിന്‍ പബ്ലിക്ക് സ്‌കൂള്‍ ജേതാക്കള്‍

എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, ഖദീജ ഇംഗ്ലീഷ് മീഡിയം (കെംസ്) സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

Published

|

Last Updated

മലപ്പുറം | ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ (ഐ എ എം ഇ) മലപ്പുറം ജില്ലാ ആര്‍ട്ടോറിയ (ആര്‍ട്‌സ് ഫെസ്റ്റ്) ത്തില്‍ മേല്‍മുറി മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. ഏഴ് വിഭാഗങ്ങളിലായി 150 ഓളം ഇനങ്ങളില്‍ 1500 ലതികം വിദ്യാര്‍ത്ഥികള്‍ പതിനഞ്ച് വേദികളിലായി മറ്റുരച്ച ആര്‍ട്ടോറിയം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രമുഖ മാപ്പിളപ്പാട്ട് ഗാന രചിയിതാവ് ബാപ്പു വെള്ളിപ്പറമ്പ് മുഖ്യാതിഥിയായി.

എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, ഖദീജ ഇംഗ്ലീഷ് മീഡിയം (കെംസ്) സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മഅദിന്‍ പബ്ലിക് സ്‌കൂളിലെ റുഷ്ദ ശംസു ആര്‍ട്ടോറിയത്തിലെ സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ് ആയി.

ഐ എ എം ഇ സെക്രട്ടറിമാരായ നൗഫല്‍ കോഡൂര്‍, കെ എം അബ്ദുല്‍ ഖാദര്‍, ഐ എ എം ഇ പ്രോജക്ട് ഡയറക്ടര്‍ ഡോ. സി പി അഷ്‌റഫ് , ഐ എ എം ഇ സെനറ്റ് മെമ്പര്‍ പി സി അബ്ദുറഹ്മാന്‍, ഐ എ എം ഇ മലപ്പുറം ജില്ലാ ചെയര്‍മാന്‍ ശരീഫ് വെളിമുക്ക്, ജനറല്‍ കണ്‍വീനര്‍ കെ സി എം ശാക്കിര്‍ കൊട്ടുക്കര, ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുറഹമാന്‍ ചെമ്മങ്കടവ്, ശാഫി കാളാട്, നൗഫല്‍ ചേലേമ്പ്ര, അഹ്മദുല്‍ കബീര്‍ ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാറ്റഗറി ചാമ്പ്യന്‍മാര്‍

സബ് ജൂനിയര്‍ ബോയ്‌സ് :

എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, മഅദിന്‍ പബ്ലിക് സ്‌കൂള്‍, ഖദീജ ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരി & ഇര്‍ഷാദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊളത്തൂര്‍ എന്നീ സ്‌കൂളുകള്‍ യഥാവിധം ഒന്ന്, രണ്ട് & മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സബ് ജൂനിയര്‍ ഗേള്‍സ് :

മഅദിന്‍ പബ്ലിക് സ്‌കൂള്‍, ഇര്‍ഷാദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊളത്തൂര്‍, മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ എ ആര്‍ നഗര്‍ എന്നീ സ്‌കൂളുകള്‍ യഥാവിധം ഒന്ന്, രണ്ട് & മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജൂനിയര്‍ ബോയ്‌സ് :

മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ എ ആര്‍ നഗര്‍, മഅദിന്‍ പബ്ലിക് സ്‌കൂള്‍, എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ യഥാവിധം ഒന്ന്, രണ്ട് & മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജൂനിയര്‍ ഗേള്‍സ് :

മഅദിന്‍ പബ്ലിക് സ്‌കൂള്‍, എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, ഖദീജ ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരി എന്നീ സ്‌കൂളുകള്‍ യഥാവിധം ഒന്ന്, രണ്ട് & മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സീനിയര്‍ ബോയ്‌സ് :

മഅദിന്‍ പബ്ലിക് സ്‌കൂള്‍, ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍, മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ എ ആര്‍ നഗര്‍ എന്നീ സ്‌കൂളുകള്‍ യഥാവിധം ഒന്ന്, രണ്ട് & മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജൂനിയര്‍ ഗേള്‍സ് :

മഅദിന്‍ പബ്ലിക് സ്‌കൂള്‍, അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍ തൃപ്പനച്ചി, എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ യഥാവിധം ഒന്ന്, രണ്ട് & മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Latest