Connect with us

Kerala

കൊല്ലം അഞ്ചാലുംമൂട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ഭര്‍ത്താവ് ചാത്തന്നൂര്‍ സ്വദേശി ജിനുവിനെ പോലീസ് പിടികൂടി.

Published

|

Last Updated

കൊല്ലം|കൊല്ലം അഞ്ചാലുംമൂട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചാത്തന്നൂര്‍ സ്വദേശി ജിനുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

രേവതി കെയര്‍ ടേക്കറായി ജോലിക്ക് നിന്ന വീട്ടില്‍ എത്തിയാണ് ഭര്‍ത്താവ് കൃത്യം നടത്തിയത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയെ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Latest