Connect with us

Kozhikode

മനുഷ്യാവകാശം; മർകസ് ലോ കോളജിൽ ദേശീയ സെമിനാർ

മാർച്ച് 20 മുതൽ 23 വരെ മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് സെമിനാർ

Published

|

Last Updated

 നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളജ് കേരള മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ച് ദേശീയ അക്കാദമിക സെമിനാർ സംഘടിപ്പിക്കുന്നു. പാർശ്വ വത്കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം എന്ന വിഷയത്തിലാണ് സെമിനാർ.
മാർച്ച് 20 മുതൽ 23 വരെ മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് സെമിനാർ നടക്കുക. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ നിന്നായി മുന്നോറോളം പ്രതിനിധികൾ പങ്കെടുക്കും.
നൂറ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. 20ന് നടക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഹ്യൂമൻ റിസോഴ്സ് കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ ബൈജുനാഥ് ഉദ്ഘാടനം നിർവഹിക്കും. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. 23ന് നടക്കുന്ന സമാപന ചടങ്ങ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.

Latest