Connect with us

Kerala

ഇടപ്പള്ളിയിലെ  ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; മോഷ്ടിച്ചത് മോഡലിനായി വെച്ച റോള്‍ഡ് ഗോള്‍ഡ്

ജീവനക്കാരിയുടെ മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ചാണ് കവർച്ച നടത്തിയത്

Published

|

Last Updated

കൊച്ചി | ഇടപ്പള്ളിയിലെ  ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. ജീവനക്കാരിയുടെ മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ചാണ് കവർച്ച നടത്തിയത്. പ്രതികളായ മലപ്പുറം സ്വദേശി തോമസ്, മാത്യു എന്നിവരെ കലമശ്ശേരി പോലീസ് പിടികൂടി. സ്വര്‍ണ്ണമെന്ന് കരുതി പ്രതികള്‍ മോഷ്ടിച്ചത് മോഡലിനായി വെച്ച റോള്‍ഡ് ഗോള്‍ഡ് മാലകളായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്  സംഭവം. കടയില്‍ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഹെൽമറ്റ് ധരിച്ച് എത്തിയ തോമസ് അകത്ത് കയറി, കടയിൽ ഉണ്ടായിരുന്ന സ്ത്രീയുടെ മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ച് ഷെൽഫിൽ ഉണ്ടായിരുന്ന മാലയുമായി പുറത്തേക്ക് ഓടി.

പ്രതി ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ബൈക്ക് മറിഞ്ഞു. തുടർന്ന് തോമസ് ഒരു ഭാഗത്തേക്കും, മാത്യു മറ്റൊരു ഭാഗത്തേക്കും ഓടി. തോമസിനെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. മുളന്തുരുത്തിലിൽ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് പ്രതികൾ മാല മോഷണത്തിന് എത്തിയത്. ഇരുവരും നിലമ്പൂർലെ മോഷണ കേസുകളിൽ പ്രതികളാണ്.