Connect with us

International

ഇസ്‌റാഈലിനെതിരെ ഇറാന് പിന്തുണ; പ്രഖ്യാപനവുമായി ഹൂതികള്‍

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ ഇതാദ്യമായാണ് ഒരു വിമത ഗ്രൂപ്പ് ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.

Published

|

Last Updated

കെയ്‌റോ | ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഹൂതി വിമതര്‍. പ്രമുഖ ഹൂതി അംഗമാണ് ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. മധ്യേഷ്യയിലെ മാധ്യമ സ്ഥാപനമായ അല്‍ ജസീറ മുബാഷര്‍ ടി വിയോടായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് അല്‍ ബുഖൈത്തിയും ഇത് സ്ഥിരീകരിച്ചു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ ഇതാദ്യമായാണ് ഒരു വിമത ഗ്രൂപ്പ് ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. നേരത്തെ, ഇസ്‌റാഈലിനെതിരെ ഗസ്സയ്ക്ക് ഹൂതികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇസ്‌റാഈലിനെതിരായ പ്രത്യാക്രമണത്തില്‍ ഹമാസ് ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് ഇസാത്ത് അല്‍-റിഷെഖ് ഇറാനെ പ്രശംസിച്ചിരുന്നു. കാലങ്ങളായി പശ്ചിമേഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച കഷ്ടപ്പാടിന്റെ തീയില്‍ ഇസ്‌റാഈല്‍ നരകിക്കും. ഒരു ധാര്‍ഷ്ട്യവും ചോദ്യം ചെയ്യപ്പെടാതെ പോകില്ല. ഒരു ആക്രമണത്തിനു തിരിച്ചിടി ഉണ്ടാകാതിരിക്കില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു.

 

Latest