Connect with us

International

ഇസ്‌റാഈലിനുള്ള യു എസ് സഹായത്തിനെതിരെ റഷ്യ; പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തരുത്

അഗാധമായ ആശങ്ക പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റും യു എ ഇ പ്രസിഡന്റും

Published

|

Last Updated

ടെഹ്റാന്‍ | ഇസ്‌റാഈലിന് യു എസ് സഹായം നല്‍കരുതെന്നും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ്. ഇറാനും ഇസ്‌റാഈലും തമ്മില്‍ ആറ് ദിവസമായി വ്യോമയുദ്ധം തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.

ഇസ്രാഈലിന് സഹായം നല്‍കുന്നതും അത് പരിഗണിക്കുന്നതിനുമെതിരെ റഷ്യ യു എസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് റിയാബ്‌കോവ് പറഞ്ഞതായി റഷ്യയിലെ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്രാഈല്‍- ഇറാന്‍ പ്രതിസന്ധിയെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. ഇരു നേതാക്കളും ‘അഗാധമായ ആശങ്ക’ പ്രകടിപ്പിച്ചതായി റഷ്യയുടെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധിയില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യയുടെ സന്നദ്ധത പുടിന്‍ ആവര്‍ത്തിച്ചു. മറ്റ് പ്രാദേശിക നേതാക്കളുമായുള്ള തന്റെ സംഭാഷണങ്ങളെക്കുറിച്ചും യു എ ഇയെ അറിയിച്ചതായി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

 

---- facebook comment plugin here -----

Latest