Connect with us

Kerala

വനത്തിനുള്ളില്‍ വീട്ടമ്മയും പശുവും മരിച്ച നിലയില്‍

പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്

Published

|

Last Updated

കോഴിക്കോട് | കാണാതായ പശുവും അന്വേഷിച്ചുപോയ വീട്ടമ്മയും വനത്തില്‍ മരിച്ച നിലയില്‍. പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ പശുവിനേയുമാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബോബിയും പശുവും രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചലില്‍ വിജനമായ സ്ഥലത്ത് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ബോബിയുടെയോ പശുവിന്റെയോ ശരീരത്തില്‍ പരിക്കുകള്‍ ഇല്ല. വന്യമൃങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നാണ് പ്രാഥമിക നിഗമനം.

തൊട്ടടുത്തൊന്നും വൈദ്യുത വേലിയും ഇല്ല. പാമ്പുകടിയേറ്റതാണോ എന്ന സംശയമുണ്ടെങ്കിലും അതിന്റെ സൂചനകളൊന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബോബിയുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.