Connect with us

Kerala

ഇടുക്കിയില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോഡിമെട്ടില്‍ നിന്നാണ് പ്രതി സന്തോഷിനെ പോലീസ് പിടികൂടിയത്

Published

|

Last Updated

ഇടുക്കി | ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോഡിമെട്ടില്‍ നിന്നാണ് പ്രതി സന്തോഷിനെ പോലീസ് പിടികൂടിയത്.

കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീയിട്ടത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചു.
ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടുകള്‍ക്ക് തീയിട്ടതും സന്തോഷാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

രണ്ട് വീടുകളിലും ആളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

 

Latest