Connect with us

markaz knowledge city

ഹൊറൈസണ്‍ ന്യൂ കമേഴ്സ് ഡേ സംഘടിപ്പിച്ചു

ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റിയും യെനപ്പോയ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്‌സുകളിലെ നവാഗതരായ വിദ്യാര്‍ഥികള്‍ക്കായി ഹൊറൈസണ്‍ ന്യൂ കമേഴ്‌സ് ഡേ സംഘടിപ്പിച്ചു. ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റിയും യെനപ്പോയ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്.

യെനപ്പോയ യൂണിവേഴ്സിറ്റിയുടെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഏവിയേഷന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വിഷയത്തില്‍ ബി ബി എ ഹോണററി, ബി ബി എ, അഡ്വാന്‍സഡ് ഡിപ്ലോമ ഡിഗ്രി കോഴ്സുകള്‍ക്കാണ് തുടക്കമായത്. പ്രാക്ടിക്കല്‍ ക്ലാസുകള്‍ നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോട്ടല്‍ ഉള്‍പ്പെടെ മറ്റു ഹോസ്പിറ്റാലിറ്റി സെക്ടറുകളിലും നടക്കും.
ചടങ്ങ് മര്‍കസ് നോളജ് സിറ്റി മാനേജിംഗ്് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അക്കാദമിക് ഡയറക്ടര്‍ ഡോ. അമീര്‍ ഹസന്‍, ഫെസ് ഇന്‍ മാനേജിംഗ്് ഡയറക്ടര്‍ എം കെ ശൗക്കത്ത് അലി, ഡയറക്ടര്‍മാരായ മുഹമ്മദ് സര്‍ഫ്രാസ്, മുഹമ്മദ് റിയാസ്, ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റി അകാദമിക്ക് ഡയറക്ടര്‍ എന്‍ ടി സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റിയിലെ നവാഗത വിദ്യാര്‍ഥികളുടെ യാത്ര മാനേജിംഗ് ഡയറക്ടര്‍ എം കെ ശൗക്കത്തലി ഫ്ലാഗ് ഓഫ് ചെയ്യുന്നു

 

Latest