Malappuram
തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം; സ്‌നേഹയാത്ര സംഘടിപ്പിച്ചു
ലഹരിക്കെതിരെ ബോധവല്‍ക്കരണം, തിരുനബി സ്നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

മലപ്പുറം | മഅദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും നാളെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ബഹുജന സ്‌നേഹ റാലിയുടെ മുന്നോടിയായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ ജില്ലയിലെ വിവിധ ടൗണുകളില്‍ സ്‌നേഹയാത്ര സംഘടിപ്പിച്ചു. കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാചക ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ച് വരികയാണെന്നും നബിദിനം ആഗോള മുസ്്‌ലിംകളുടെ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, ഖാലിദ് സഖാഫി സ്വലാത്ത്‌നഗര്‍, സൈനുദ്ദീന്‍ ലത്വീഫി, യാസിര്‍ അഹ്‌സനി മൂന്നിയൂര്‍, ഫള്ല്‍ അദനി കണ്ണമംഗലം എന്നിവര്‍ പ്രസംഗിച്ചു.
ലഹരിക്കെതിരെ ബോധവല്‍ക്കരണം, തിരുനബി സ്നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.