Kuwait
പ്രവാസികളുടെ മെഡിക്കൽ പരിശോധനയിൽ ഇനി എച്ച്ഐവി ടെസ്റ്റ് നിർബന്ധം
ആരോഗ്യമന്ത്രി ഡോക്ടര്‍ അഹ്മദ് അല്‍ അവാദിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്

കുവൈത്ത് സിറ്റി| കുവൈത്തില്‍ വിദേശികളുടെ വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് മുന്നോടിയായി നടത്തുന്ന മെഡിക്കല്‍ പരിശോധനയില്‍ ഉള്‍പ്പെട്ട എച്ച് ഐ വി ആന്റിബോഡി പരിശോധനയിലെ ഫലം വ്യക്തമല്ലാത്ത സാഹചര്യങ്ങളില്‍ അപേക്ഷകര്‍ നിശ്ചിത ഫീസ് നല്‍കി രണ്ട് അധിക പരിശോധനകള്‍ക്ക് കൂടി വിധേയരാകേണ്ടി വരും.
ഈ പരിശോധനയിലും അയോഗ്യരാകുന്ന അപേക്ഷകരെ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.ആരോഗ്യമന്ത്രി ഡോക്ടര്‍ അഹ്മദ് അല്‍ അവാദിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. പ്രവാസികളുടെ വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് നിലവില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ പോളിമറോസ് ചെയിന്‍ റിയാക്ഷന്‍ (പി സി ആര്‍) പരിശോധന വഴിയാണ് എയ്ഡ്‌സ് രോഗനിര്‍ണയം നടത്താറുള്ളത്.
രോഗം സംശയിക്കുന്ന അപേക്ഷകര്‍ രണ്ട് വിധം അധിക ആന്റിബോഡി പരിശോധിക്കും. പി സി ആര്‍ പരിശോധനകള്‍ക്കും വിധേയമാക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.ഹെപ്പറ്റൈറ്റിസ് സി പരിശോധനയില്‍ ഫലം വ്യക്തമല്ലാത്ത കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും പുതിയ തീരുമാനം ബാധകമാകും. ഇത്തരം കേസുകള്‍ ആരോഗ്യസ്ഥിതി നിര്‍ണയിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗമായി പി സി ആര്‍ പരിശോധന നടത്തുന്നത് നിരോധിച്ചതായും റിപ്പോര്‍ട്ടുകളുടെ കൃത്യതയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടി കൂടിയാണ് പുതിയ തീരുമാനങ്ങള്‍ എന്നും മന്ത്രിപറഞ്ഞു.