Connect with us

National

ചരിത്രകാരന്‍ ബാബാ സാഹേബ് പുരന്ദരെ അന്തരിച്ചു

ത്മവിഭൂഷണ്‍ നല്‍കി പുരന്ദരെയെ രാജ്യം അനുമോദിച്ചിരുന്നു

Published

|

Last Updated

പൂനെ |  പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷണ്‍ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസമായി പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി പുരന്ദരെയെ രാജ്യം അനുമോദിച്ചിരുന്നു

Latest