Kerala
ശബരിമലയില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടി ഹൈക്കോടതി
പുതുതായി നിയോഗിച്ച പോലീസ് കണ്‍ട്രോളറുടെ ഉള്‍പ്പെടെയുള്ള നിയമനത്തിലെ വിശദാംശഓങ്ങളാണ് കോടതി തേടിയിരിക്കുന്നത്
കൊച്ചി | ശബരിമല സന്നിധാനത്തെ നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടി ഹൈക്കോടതി. പുതുതായി നിയോഗിച്ച പോലീസ് കണ്‍ട്രോളറുടെ ഉള്‍പ്പെടെയുള്ള നിയമനത്തിലെ വിശദാംശഓങ്ങളാണ് കോടതി തേടിയിരിക്കുന്നത്. ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
പുതുതായി നിയമിച്ച ആര്‍ കൃഷ്ണകുമാറിന്റെ സര്‍വീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായ എഡിജിപിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ പമ്പയിലും സന്നിധാനത്തും നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങളും നല്‍കണം.തുടര്‍ച്ചയായി രണ്ട് വര്‍ഷത്തിലേറെ ഇവിടങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.




