Connect with us

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് . ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ മുന്നറിയിപ്പൊന്നും നിലവില്‍ ഇല്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

 

Latest