National
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; ഝാര്‍ഖണ്ഡില്‍ 24 മണിക്കൂറിനിടെ അഞ്ചുപേര്‍ മരിച്ചു
രാജസ്ഥാനില്‍ ചമ്പല്‍ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി| ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും മഴക്കെടുതി രൂക്ഷം. ഝാര്‍ഖണ്ഡില്‍ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ അഞ്ചുപേര്‍ മരിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രാജസ്ഥാനിലും ഒഡിഷയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. രാജസ്ഥാനില്‍ ചമ്പല്‍ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. മിന്നല്‍ പ്രളയത്തില്‍ നാശം വിതച്ച ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
---- facebook comment plugin here -----