Connect with us

heavy rain delhi

ഡല്‍ഹിയില്‍ കനത്ത മഴ; വ്യാപക നാശം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടിന് ആശ്വാസമായി മഴയെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി പരക്കെ മഴ. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കനത്ത മഴയാണുണ്ടായത്. കഴിഞ്ഞ ദിവസം 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ട ഡല്‍ഹിയില്‍ താപനില 18ലെത്തി.

ഇന്ന് പുലര്‍ച്ചെയുണ്ടായ മഴയിലും കാറ്റിലും ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം. മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു. വിമാന സര്‍വീസിനേയും മഴ ബാധിച്ചു.

അടുത്ത രണ്ട് മണിക്കൂര്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിയോടുകൂടിയ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 60-90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

Latest