Connect with us

protest against sewage treatment plant

കോഴിക്കോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം; വന്‍ പോലീസ് സന്നാഹം

പുലര്‍ച്ചെ തന്നെ നൂറുകണക്കിന് പോലീസുകാരെ ഇവിടെ വിന്യസിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | നഗരത്തിലെ വെള്ളയില്‍ ആവിക്കല്‍തോട്ടില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരെ വന്‍ പ്രതിഷേധം. മണ്ണ് പരിശോധനക്കായി ഉദ്യോഗസ്ഥരെത്തുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. സ്ഥലത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

നേരത്തേ നിര്‍ത്തിവെച്ച സര്‍വേ നടപടികള്‍ ഇന്ന് പുനരാരംഭിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി പുലര്‍ച്ചെ തന്നെ നൂറുകണക്കിന് പോലീസുകാരെ ഇവിടെ വിന്യസിക്കുകയായിരുന്നു. പോലീസ് വിന്യാസം കണ്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇതോടെ ഇവര്‍ പ്ലാന്റ് നിര്‍മാണ സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി. രണ്ട് സമരസമിതി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തീരദേശ പാത ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് ജനങ്ങള്‍. വിവരമറിഞ്ഞ് കോഴിക്കോട് എം പി. എം കെ രാഘവന്‍ സ്ഥലത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടാത്ത നടപടി അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണമെന്നും കലക്ടര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും എം പി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലിലും ഇവിടെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് സമീപ പ്രദേശത്തെ കോതിയിലും പ്രതിഷേധമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest