Connect with us

Business

വിപണിയില്‍ കനത്ത നഷ്ടം; സെന്‍സെക്സ് 1000ത്തിലേറെ പോയന്റ് നഷ്ടത്തില്‍

നിഫ്റ്റി സൂചികയില്‍ ഒഎന്‍ജിസി മാത്രമാണ് നേട്ടത്തിലുള്ളത്.

Published

|

Last Updated

മുംബൈ| ഇന്നലത്തെ അവധിക്കുശേഷം വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. ആഗോള കാരണങ്ങള്‍ സൂചികകളില്‍ നിന്ന് കവര്‍ന്നത് ഒരുശതമാനത്തിലേറെ. മാര്‍ച്ചിലെ യോഗത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ സൂചന നല്‍കിയതാണ് വിപണിയിലെ നഷ്ടത്തിനുകാരണം.

സെന്‍സെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടം ആയിരത്തിലേറെ പോയന്റായി. വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, നെസ് ലെ, ഡോ.റെഡ്ഡീസ്, എച്ച്സിഎല്‍, ടൈറ്റാന്‍, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തില്‍. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി സൂചികയില്‍ ഒഎന്‍ജിസി മാത്രമാണ് നേട്ടത്തിലുള്ളത്.