Kerala
ശിരോവസ്ത്ര വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ് അഡ്വക്കേറ്റ് വിമല ബിനുവിനെതിരെ പരാതി
ബാര്‍ കൗണ്‍സിലിലാണ് വിമല ബിനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചി| പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് അഡ്വക്കേറ്റ് വിമല ബിനുവിനെതിരെ പരാതി. ബാര്‍ കൗണ്‍സിലിലാണ് വിമല ബിനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അഡ്വക്കറ്റ് ആദര്‍ശ് ശിവദാസനാണ് പരാതിക്കാരന്‍. ബാര്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിമല ബിനു പ്രവര്‍ത്തിച്ചുവെന്ന് അഡ്വ. ആദര്‍ശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തു, കോടതിയുടെ പരിഗണനയിലുള്ള കേസ് എന്ന പരിഗണന പോലും വിമല നല്‍കിയില്ലെന്ന എന്നീ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.
അതേസമയം ശിരോവസ്ത്ര വിവാദത്തില്‍ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന എഇഒ / ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.