Kerala
ശിവരാത്രി ദിനത്തില്‍ വിദ്വേഷ പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി
ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പോലീസില്‍ പരാതി നല്‍കിയത്.

കൊച്ചി | ശിവരാത്രിദിനത്തില്‍ അവിശ്വാസികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പോലീസില്‍ പരാതി നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് ആലുവ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അവിശ്വാസികള്‍ക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
ആലുവയില്‍ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ആയിരുന്നു നടന്റെ വിവാദ പരാമര്‍ശം അവിശ്വാസികളുടെ സര്‍വനാശത്തിനായി ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ഥിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പ്രസംഗിച്ചത്.