Connect with us

National

വിദ്വേഷ പ്രസംഗം; ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങിനെതിരെ കേസ്

വിദ്വേഷ പ്രസംഗത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചുപേര്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് മുംബൈ പോലീസ് കേസെടുത്തത്.

Published

|

Last Updated

മുംബൈ| വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ തെലങ്കാന ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പോലീസ്. രാജ സിങ്ങ് മീര റോഡിലെ റാലിയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചുപേര്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

സംഭവത്തില്‍ ഇവന്റ് ഓര്‍ഗനൈസര്‍ നരേഷ് നൈലിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. രാജാ സിങ്ങിനും നരേഷ് നൈലിനുമെതിരെ മീരാ റോഡ് പോലീസ് സെക്ഷന്‍ 153എ, സെക്ഷന്‍ 188, സെക്ഷന്‍ 295 എ, സെക്ഷന്‍ 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ജനുവരി 21ന് മീര നഗറില്‍ രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ കലാപമുണ്ടായിരുന്നു. പിന്നാലെ ഫെബ്രുവരി 25 ന് മീര നഗറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ സിങ് നടത്തിയ പ്രസംഗത്തിലാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ രാജാ സിങ്ങിനെ സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

 

 

 

Latest