Connect with us

indian cricket team

ലങ്കക്കെതിരായ ടി20 മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും

മലയാളി താരം സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

മുംബൈ | ശ്രീലങ്കക്കെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ മത്സരം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ടി20 ടീമിലില്ല. മലയാളി താരം സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇശാൻ കിഷനാണ് വിക്കറ്റ് കീപ്പർ.

അതേസമയം, ലങ്കക്കെതിരായ ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കും. ജനുവരി പത്തിനാണ് ആദ്യ ഏകദിനം. ടി20യില്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും വൈസ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ ഹര്‍ദിക് വൈസ് ക്യാപ്റ്റനാകും.

നിലവില്‍ പരുക്കില്‍ നിന്ന് രോഹിത് മുക്തനാകുന്നതേയുള്ളൂ. ടി20യില്‍ ഹര്‍ദികിനെ ക്യാപ്റ്റനാക്കിയത് താത്കാലികമാണോ അല്ലയോ എന്നത് ബി സി സി ഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ടി20, ഏകദിന ടീമുകളില്‍ ഋഷഭ് പന്ത് ഇല്ല.

Latest