Connect with us

Kerala

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ സ്വീകരിക്കുന്നു: എ എന്‍ ഷംസീര്‍

എസ് എഫ് ഐ, ഡി വൈ എഫ് ഐ സമരവേദികളിലൂടെ വളര്‍ന്നുവന്ന നേതാവ്‌

Published

|

Last Updated

തിരുവനന്തപുരം ‌ എം ബി രാജേഷ് മന്ത്രിയാകുന്നതോടെ സ്പീക്കര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി തന്നെ പരിഗണിച്ചതില്‍ സന്തോഷം പ്രകടിപ്പിടിപ്പിച്ച് തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ സ്വീകരിക്കുകയാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഷംസീര്‍ പറഞ്ഞു. സ്പീക്കറുടെ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംയോജിപ്പിച്ച് കൊണ്ടുപോവുകയെന്നതാണ് സ്പീക്കറിന്റെ ധര്‍മം. അത് ഭംഗിയായി നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും ഷംസീര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest