Ongoing News
ഹജ്ജ് 2025: ഇതുവരെ എത്തിയത് 5,54,579 തീര്‍ഥാടകര്‍
കരമാര്‍ഗം 14,391 പേരും വിമാന മാര്‍ഗം 538,766 പേരും കടല്‍ മാര്‍ഗം 1,422 തീര്‍ഥാടകരുമാണ് എത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ എത്തിച്ചേര്‍ന്നത്.

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇതുവരെ 554,579 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിച്ചേര്‍ന്നതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
കരമാര്‍ഗം 14,391 പേരും വിമാന മാര്‍ഗം 538,766 പേരും കടല്‍ മാര്‍ഗം 1,422 തീര്‍ഥാടകരുമാണ് എത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ എത്തിച്ചേര്‍ന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും ഇതുവരെ 60,333 ഹാജിമാരാണ് എത്തിയത്.
രാജ്യത്തിന്റെ വിവിധ കര-നാവിക-വ്യോമ-പ്രവേശന കവാടങ്ങളിലൂടെ
തീര്‍ഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി ഹാജിമാരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.