mv govinadn@media
ഗവര്‍ണറെ ഭരണഘടനാപരമായും നിയമപരമായും നേരിടും: എം വി ഗോവിന്ദന്‍
ലീഗാണ് യു ഡി എഫിന്റെ നട്ടെല്ല്; മതനിരപേക്ഷ പാര്‍ട്ടിയെങ്കില്‍ ലീഗിന് കോണ്‍ഗ്രസിനൊപ്പം ഇനിയും നില്‍ക്കാനാകില്ല

തിരുവനന്തപുരം | കോണ്‍ഗ്രസല്ല, മുസ്ലിം ലീഗാണ് യു ഡി എഫിന്റെ നട്ടെല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ പാതയിലാണ്. മതനിരപേക്ഷ പാര്‍ട്ടിയാണെങ്കില്‍ ലീഗിന് ഇനിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടും. ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ഒപ്പിടുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണ്.സര്‍വകലാശാല ഭരണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാവശ്യമായി ഇടപെടുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരായ പാര്‍ട്ടി വിമര്‍ശനം സ്വാഭാവികമാണ്. മന്ത്രിസഭയില്‍ പൂര്‍ണ അഴിച്ചുപണി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.