Kerala
മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

തിരുവനന്തപുരം | ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദി പറയാനും ഗവര്‍ണര്‍ മറന്നില്ല.
തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി പരിസരത്തെ വേദിയിലേക്കെത്തിയ ഗവര്‍ണര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി എന്നിവരും അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ പകരുന്നതെന്ന് പറഞ്ഞ ഗവര്‍ണര്‍ നല്ല ഒരു വര്‍ഷമാകട്ടെ ഇതെന്ന് ആശംസിച്ചു.
നിരവധി കലാപരിപാടികളാണ് മാനവീയം വീഥി പരിസരത്ത് സംഘടിപ്പിക്കുന്ന ഓണം വാരോഘാഷ സമാപന ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.