Connect with us

Kerala

വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

സ്‌കൂള്‍ മാനേജ് മെന്റിനെ പിരിച്ചു വിട്ടാണ് സര്‍ക്കാര്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം | വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

സ്‌കൂള്‍ മാനേജരെ  പിരിച്ചുവിട്ടാണ്‌ സര്‍ക്കാര്‍ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്‌കൂള്‍ നടത്തി വന്നിരുന്നത്.  മന്ത്രി ശിവന്‍കുട്ടിയാണ് നടപടികള്‍ അറിയിച്ചത്.  സംഭവത്തിനു ശേഷം സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്റ് ചെയ്തിരുന്നു.

കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അപകടത്തിനിടയാക്കിയ കാരണം സംബന്ധിച്ച മാനേജരുടെ വിശദീകരണം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. മാനേജരെ അയോഗ്യനാക്കി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല നല്‍കി. പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്തതോടെ സി പി എം മാനേജമെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Latest