Connect with us

Kerala

സ്ത്രീധന പരാതികൾക്ക് പ്രത്യേക പോർട്ടൽ തുടങ്ങി സർക്കാർ

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി

Published

|

Last Updated

കൊച്ചി | സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതികൾ ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങി സർക്കാർ. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീധന നിരോധന നിയമം നടപ്പാക്കാൻ കർശന നടപടി സ്വീകരിച്ചതായും വനിതാ ശിശുക്ഷേമ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

എല്ലാ ജില്ലകളിലും വനിതാ ശിശു വികസന ഓഫീസറെ സ്ത്രീധന നിരോധന ഓഫീസറായി നിയമിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീധന നിരോധനം നിയമം കർശനമായി നടപ്പാക്കണമെന്നും നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമ ബിരുദധാരി നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.