Connect with us

Kerala

സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയം: അഡ്വ. സണ്ണി ജോസഫ്

എറണാകുളത്ത് ഡി സി സിയുടെ സമര സംഗമം

Published

|

Last Updated

കൊച്ചി | സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും തികഞ്ഞ പരാജയമെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ. എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രശ്നങ്ങള്‍ക്ക് നിലമ്പൂരിലെ ജനത മറുപടി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നേവരെയില്ലാത്ത വിലക്കയറ്റമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അപ്പോഴും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍ക്കാരിനെതിരായ വടി അവര്‍ തന്നെ കൊണ്ടുതരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററിലാക്കി. ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കി. അക്കാദമിക് രംഗം താറുമാറാക്കിയ സര്‍ക്കാര്‍ സംവിധാനം പാടേ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലമ്പൂരിലേതിന് സമാനമായി ടീം യു ഡി എഫ് മികച്ച പ്രകടനമാകും അടുത്ത തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവെക്കുകയെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ എല്ലാ മണ്ഡലങ്ങളും യു ഡി എഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.

 

Latest