Connect with us

Kerala

ഗവര്‍ണര്‍ക്ക് നല്ലത് രാഷ്ട്രീയം: എം വി ഗോവിന്ദന്‍

സുപ്രീം കോടതി വിധി തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ക്ക്. ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി കോടതിയോടുള്ള ധിക്കാരം. ഗവര്‍ണര്‍ രാജിവെക്കണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് നല്ലത് രാഷ്ട്രീയമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ രാജിവെക്കണം. മന്ത്രി ആര്‍ ബിന്ദു രാജിവെക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സുപ്രീം കോടതി വിധി തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ക്ക്. പഴയ പോലെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ക്ക് നല്ലത്.

ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി കോടതിയോടുള്ള ധിക്കാരമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തില്‍ സര്‍ക്കാര്‍ വാദങ്ങളൊന്നും കോടതി തള്ളിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന്‍ പണിയാണ്. ഭരണഘടനാ വിരുദ്ധ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ഗവര്‍ണര്‍ രാജിവെക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest