Kerala
നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ തല്ലി
സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം കൊമ്പ് കോര്‍ത്തത്
തിരുവനന്തപുരം | നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം കൊമ്പ് കോര്‍ത്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു
രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ അടിപിടിയുണ്ടാകുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരട്ടപ്പേര് വിളിച്ചതാണ് തല്ലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----




