Connect with us

Kannur

ചാത്തന്‍ സേവയുടെ മറവില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; സിദ്ധന്‍ അറസ്റ്റില്‍

തുടര്‍ന്നാണ് സിദ്ധൻ ജയേഷിനെ കൂത്തുപറമ്പ് സി ഐ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൂത്തുപറമ്പ് | ചാത്തന്‍ സേവയുടെ മറവില്‍ 16കാരിയെ വശീകരിച്ച് പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയെ മഠത്തില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപര്‍ണികയില്‍ ജയേഷ് കോറോത്താ(44 )നെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്‍സേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

പഠനത്തില്‍ മികവ് പ്രകടിപ്പിക്കാനാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ഇയാളുടെ കേന്ദ്രത്തില്‍ കൊണ്ടുവന്നത്. ഏറെനാള്‍ പെണ്‍കുട്ടി ഇവിടെയായിരുന്നു. നേരത്തേ ഈ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേന്ദ്രത്തില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

രേഖാമൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം ഉള്‍പ്പെടെ പോലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് സിദ്ധൻ ജയേഷിനെ കൂത്തുപറമ്പ് സി ഐ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.