Connect with us

Ongoing News

ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഹൈദരാബാദിനെ തകര്‍ത്തു; ഗുജറാത്ത് പ്ലേ ഓഫില്‍

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 188 റണ്‍സെടുത്തു. ഹൈദരാബാദിന് 154 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്ത് ടൈറ്റന്‍സ് ഐ പി എല്‍ പ്ലേ ഓഫില്‍. നിലവിലെ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാണ് ഗുജറാത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് ടൈറ്റന്‍സിന്റെ കുതിപ്പ്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്ലിന്റെ കന്നി ഐ പി എല്‍ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് ബലികഴിച്ച് 154 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹെന്റിച് ക്ലാസ്സനും (44 പന്തില്‍ 64), ഭുവനേശ്വര്‍ കുമാറും (26 പന്തില്‍ 27) മായങ്ക് മാര്‍കണ്ടെ (ഒമ്പത് പന്തില്‍ 18 നോട്ടൗട്ട്) എന്നിവരാണ് ഹൈദരാബാദിനായി നന്നായി ബാറ്റ് വീശിയത്. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, 58 പന്തുകളില്‍ 13 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 101 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വെടിക്കെട്ടിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലെത്തിയത്. ഗില്ലിനെ കൂടാതെ സായി സുദര്‍ശന് മാത്രമേ (36 പന്തില്‍ 47) രണ്ടക്കം കാണാനായുള്ളൂ. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 പന്തില്‍ നേടിയ 147 റണ്‍സാണ് ഗുജറാത്ത് ഇന്നിംഗ്സിന്റെ നട്ടെല്ലായത്.

ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഭുവി എറിഞ്ഞ അവസാന ഓവര്‍ സംഭവബഹുലമായിരുന്നു. റണ്ണൗട്ട് ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് ഈ ഓവറില്‍ കടപുഴകിയത്.

 

Latest