National
സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെ സംഭാവന അവിസ്മരണീയം; ഗാന്ധിജിയെ പുകഴ്ത്തി മോഹന്‍ ഭാഗവത്
ഗാന്ധിജി അനീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷിച്ചെന്നും മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി| സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെ സംഭാവന അവിസ്മരണീയമെന്ന് മോഹന്‍ ഭാഗവത്. ഗാന്ധിജി അനീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷിച്ചെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയ ദശമി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.നേപ്പാളില്‍ നടന്ന ജെന്‍സി പ്രക്ഷോഭത്തെക്കുറിച്ചും മോഹന്‍ ഭാഗവത് പറഞ്ഞു.
അയല്‍പക്കത്തുണ്ടായ അസ്വസ്ഥത ഒരു നല്ല സൂചനയല്ല. പൊതുജനരോഷത്തിന്റെ അക്രമാസക്തമായ പൊട്ടിത്തെറിയെത്തുടര്‍ന്ന് ശ്രീലങ്ക, ബംഗ്ലാദേശ്, അടുത്തിടെ നേപ്പാള്‍ എന്നിവിടങ്ങളിലെ ഭരണമാറ്റം ആശങ്കാജനകമാണ്. അത്തരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന ശക്തികള്‍ നമ്മുടെ രാജ്യത്തിനകത്തും പുറത്തും സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ആക്രമണത്തെക്കുറിച്ചും മോഹന്‍ ഭാഗവത് പരാമര്‍ശിച്ചു. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് അതിജീവിക്കാന്‍ കഴിയില്ല. ഈ ആശ്രിതത്വം നിര്‍ബന്ധിതമായി മാറരുത്. സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും നമ്മുടെ എല്ലാ സൗഹൃദ രാജ്യങ്ങളുമായും നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.