National
ജി 20 ഉച്ചകോടി: സൗന്ദര്യവത്ക്കരണത്തിന് എത്തിച്ച പൂച്ചട്ടികള്‍ കവര്‍ന്നു
ആഡംബര കാറിലെത്തിയ രണ്ട് മധ്യവയസ്‌കര്‍ പൂച്ചട്ടികള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചു.

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി സൗന്ദര്യവത്ക്കരണത്തിനായി എത്തിച്ച പൂച്ചട്ടികള്‍ മോഷണം പോയി. ആഡംബര കാറിലെത്തിയ രണ്ട് മധ്യവയസ്‌കര്‍ പൂച്ചട്ടികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ നിന്നും ലഭിച്ചു.
കറുത്ത കാറിലെത്തിയ രണ്ട് പേരാണ് പൂച്ചട്ടികള്‍ മോഷ്ടിച്ചത്. പൂച്ചട്ടികള്‍ തിരഞ്ഞെടുത്ത് കാറിന്റെ ഡിക്കിയിലേക്ക് വെക്കുന്നത് വീഡിയോയില്‍ കാണാം.
ഈ സമയത്ത് ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോയിരുന്നെങ്കിലും മോഷ്ടാക്കള്‍ ഇതൊന്നും കാര്യമാക്കിയില്ല. പൂച്ചട്ടികള്‍ കാറില്‍ കയറ്റിയ ശേഷം ഇരുവരും വാഹനത്തില്‍ കയറി പോകുന്നതു വരെയുള്ള ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----