National
ജി 20 ഉച്ചകോടി: ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ജില്ലകളില്‍ നിരോധനാജ്ഞ
ഉത്തരവ് ലംഘിക്കുന്ന വ്യക്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം ശിക്ഷ ലഭിക്കും.

ന്യൂഡല്‍ഹി| ദേശീയ തലസ്ഥാനമാണ് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അതിനാല്‍ നഗരത്തിന്റെ വടക്കുകിഴക്കന്‍ ജില്ലകളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ജില്ലകളില്‍ വലിയ ഒത്തുചേരലുകള്‍ നിയന്ത്രിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ ജില്ല പൊലീസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, മാര്‍ച്ചുകള്‍, റോഡുകള്‍, വഴികള്‍ തടയല്‍, ഏതെങ്കിലും തരത്തിലുള്ള ഘോഷയാത്ര, പ്രക്ഷോഭം, റാലി, പൊതുയോഗം എന്നിവ നിരോധിച്ചിരിക്കുന്നു. ഉത്തരവ് ലംഘിക്കുന്ന വ്യക്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം ശിക്ഷ ലഭിക്കും.
ജി 20യുടെ ഭാഗമായി രാജ്യത്തുടനീളം 100ല്‍ അധികം മീറ്റിംഗുകള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സെപ്തംബറില്‍ നടക്കുന്ന സര്‍ക്കാരുകളുടെയും സംസ്ഥാന തലവന്മാരുടെയും യോഗമുള്‍പ്പെടെ എട്ട് യോഗങ്ങള്‍ക്ക് ഡല്‍ഹി ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.