National
ജി 20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്: നരേന്ദ്ര മോദി
ജി 20യിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാന മന്ത്രി.

ന്യൂഡല്‍ഹി | ജി 20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാന മന്ത്രി.
ലോകം വലിയ തോതില്‍ വിഭജിക്കപ്പെടുന്ന കാലത്താണ് ജി 20 രാജ്യങ്ങള്‍ ഒത്തുകൂടുന്നത്. ആഗോള തലത്തില്‍ വെല്ലുവിളി നേരിടുന്ന സമയത്ത് ഭിന്നതകള്‍ മറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മോദി പറഞ്ഞു.
ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നത് ഐക്യത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----