Connect with us

Kerala

അവന്തികക്കെതിരെ സുഹൃത്ത്; രാഹുലിനെതിരായ ആരോപണം ബി ജെ പിയുമായി ഗൂഢാലോചന നടത്തി

അവന്തികയോട് രാഹുല്‍ മോശമായി പെരുമാറിയിട്ടില്ല

Published

|

Last Updated

കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ബി ജെ പി അംഗമായ ട്രാന്‍സ്ജെൻഡർ അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജു. ബി ജെ പി നേതാക്കളുമായി ഗൂഢാലോചന നടത്തിയാണ് അവന്തിക രാഹുലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് സംശയിക്കുന്നുവെന്ന് അന്ന രാജു പറഞ്ഞു.

രാഹുല്‍ മൂന്ന് വര്‍ഷം മുമ്പ് മോശമായി ചാറ്റ് ചെയ്തുവെന്നാണ് അവന്തിക പറയുന്നത്. അക്കാലത്ത് താനും അവന്തികയും ഒരുവീട്ടിലാണ് താമസം. രാഹുല്‍ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താന്‍ അവന്തികക്കൊപ്പമുണ്ടായിരുന്നു. ആരാണ് ചാറ്റ് ചെയ്തു തുടങ്ങിയതെന്ന് എനിക്കറിയാം. അവന്തികയോട് രാഹുല്‍ മോശമായി പെരുമാറിയിട്ടില്ലെന്നും അന്ന രാജു പറയുന്നു.

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് രാഹുലില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. രാഹുലും അവന്തികയും സുഹൃത്തുക്കളായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് പേടിയായിരുന്നുവെന്ന് അവര്‍ പറയുന്നത് കള്ളമാണ്. ആലുവ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഞാനും അവന്തികയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്നേ പ്രതികരിക്കാമായിരുന്നെന്നും അന്ന രാജു പറഞ്ഞു.

Latest