Kerala
കാസര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മരണം
അപകടത്തില്‍ മരിച്ച യാത്രക്കാരായ നാല് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്

കാസര്‍കോട് | കാസര്‍കോട് പള്ളത്തടുക്കയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ റിക്ഷ ഡ്രൈവറും അതിലെ യാത്രക്കാരായ നാല് പേരുമാണ് മരിച്ചത്. തായലങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവറും മൊഗ്രാല്‍ പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ എ എച്ച് അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ദിഡുപ്പ കടവത്തെ ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂര്‍ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്ഗ്ലോബല്‍ സ്‌കൂളിന്റെ ബസും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
നാല് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല . കൂട്ടിയിടിയില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഇടറോഡില്‍ നിന്നും കയറിവരികയായിരുന്ന ഓട്ടോയില്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ മരിച്ച യാത്രക്കാരായ നാല് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്