Connect with us

kas

കെ എസ് ആര്‍ ടി സിയില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നാല് കെ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചു

ആദ്യമായിട്ടാണ് കെ എ എസ് ഉദ്യോഗസ്ഥരെ ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിയമിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നാല് കെ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ആദ്യമായിട്ടാണ് കെ എ എസ് ഉദ്യോഗസ്ഥരെ ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിയമിക്കുന്നത്.

മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ എസ് എസ് സരിന്‍, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷോ ബെനറ്റ് ജോണ്‍, സംസ്ഥാന ജി എസ് ടി ഇടുക്കി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ രാരാരാജ്, കണ്ണൂര്‍ ഇറിഗേഷന്‍ പ്രോജക്ട് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് റോഷ്ന അലികുഞ്ഞ് എന്നിവരെയാണ് നിയമിച്ചത്.

ഭരണ നിര്‍വഹനത്തിന് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്.