National
സിക്കിമില്‍ മണ്ണിടിച്ചിലില്‍ നാല് മരണം; മൂന്ന് പേരെ കാണാതായി
മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നും പരുക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും എസ്എസ്ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നും എസ് പി ഗെയ്‌സിങ് ഷെറിംഗ് ഷെര്‍പ പറഞ്ഞു

ന്യൂഡല്‍ഹി | പശ്ചിമ സിക്കിമിലെ യാങ്താങ് നിയോജകമണ്ഡലത്തിലെ അപ്പര്‍ റിംബിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.
മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നും പരുക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും എസ്എസ്ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നും എസ് പി ഗെയ്‌സിങ് ഷെറിംഗ് ഷെര്‍പ പറഞ്ഞു
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ സ്ഥലത്തുനിന്നും ഹ്യൂം നദിക്ക് കുറുകെ രക്ഷാപ്രവര്‍ത്തകര്‍ താല്‍ക്കാലിക മരപാലം നിര്‍മ്മിച്ചാണ് കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചത്
---- facebook comment plugin here -----