Kerala
കേരള മുന്‍ ഫുട്ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു
സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്.

കോട്ടയം|കേരള മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7.45 ന് ആയിരുന്നു അന്ത്യം.
ടി കെ ചാത്തുണ്ണി സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഐഎം വിജയന്‍, ജോപോള്‍ അഞ്ചേരി എന്നീ പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന പ്രശസ്തിയും ചാത്തുണ്ണിയ്ക്ക് ലഭിച്ചു. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്ബോള്‍ ജീവിതം.
---- facebook comment plugin here -----