Connect with us

Kerala

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ ഓടിച്ച കാറിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു

നാട്ടകം സ്വദേശിയും ലോട്ടറി വില്‍പനക്കാരനുമായ കനകരാജ് (53) ആണ് മരിച്ചത്. സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറാണ് കനകരാജിനെ ഇടിച്ചത്.

Published

|

Last Updated

കോട്ടയം | മദ്യലഹരിയില്‍ സീരിയല്‍ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശിയും ലോട്ടറി വില്‍പനക്കാരനുമായ കനകരാജ് (53) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 24ന് വൈകിട്ട് ഒമ്പതിന് എം സി റോഡില്‍ നാട്ടകം പോളിടെക്നിക്കിന് സമീപത്തായിരുന്നു അപകടം. ‘ഉപ്പും മുളകും’ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറാണ് കനകരാജിനെ ഇടിച്ചത്. മറ്റൊരു വാഹനത്തില്‍ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് വഴിയരികില്‍ നില്‍ക്കുകയായിരുന്ന കനകരാജിനെ ഇടിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരെ സിദ്ധാര്‍ഥ് അസഭ്യം പറയുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ചിങ്ങവനം പോലീസെത്തി ഗുരുതരമായി പരുക്കേറ്റ കനകരാജിനെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.