Kerala
ദേവികുളം മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി സി പി എം

ഇടുക്കി | ദേവികുളം മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി പി എം. പ്രാഥമികാംഗത്വത്തില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ നടപടിക്കുള്ള ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ താത്ക്കാലികമായി പുറത്താക്കണമെന്ന ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റിന് നല്‍കിയത്. ദേവികുളത്ത് ഇടത് മുന്നണി സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനമോ ഇടപെടലോ നടത്തിയില്ല എന്നതിനു പുറമെ പരാജയപ്പെടുത്താനും രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
നടപടി അംഗീകരിക്കുന്നതായി രാജേന്ദ്രന്‍ വ്യക്തമാക്കി. സാധാരണ അംഗമായി തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.