Connect with us

Kerala

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം; അനുസ്മരണ സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും പുതിയ സ്പോട്സ് അരീനയുടെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

Published

|

Last Updated

കോട്ടയം| മുന്‍ മുഖ്യമന്ത്രി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം പുതുപ്പള്ളിയില്‍ രാവിലെ ഒമ്പത് മണിക്ക് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. പൊതുപരിപാടിക്ക് മുമ്പായി രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തും. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും പുതിയ സ്പോട്സ് അരീനയുടെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. കേള്‍വി ശക്തി നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സ്മൃതി സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാനവ്യാപകമായി മണ്ഡലം, ബ്ലോക്ക്, ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.

 

Latest