Connect with us

Kerala

ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു.

Published

|

Last Updated

കോഴിക്കോട്| ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ളി വാസു (68) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. ഫോറന്‍സിക് മേഖലയില്‍ 35 വര്‍ഷത്തെ പരിചയമുള്ള ഷേര്‍ളി കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ളി കൈകാര്യം ചെയ്തത്.

ചേകന്നൂര്‍ മൗലവിയുടെയും ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹവും പരിശോധിച്ചത് ഷേര്‍ളി വാസുവായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഷേര്‍ളി വാസു രംഗത്ത് വന്നിരുന്നു.
മെഡിക്കല്‍ കോളജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഷേര്‍ളി ദേശീയ-അന്തര്‍ദേശീയ മാസികകളില്‍  ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Latest