Kerala
ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നീക്കം
200 കോടിയുടെ വായ്പാ തിരിച്ചടവ് മുടക്കിയതിനെ തുടര്‍ന്നാണ് നടപടി
കോഴിക്കോട് | മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ മകന്‍ ഇ ടി ഫിറോസിനെതിരെ ജപ്തി നടപടികളുമായി ബേങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് പഞ്ചാബാഷണല്‍ ബേങ്കും കനറാ ബേങ്കും ജപ്തിയിലേക്ക് കടക്കുന്നത്. ഇ ടി ഫിറോസിന്റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബേങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013ലാണ് ഇ ടി ഫിറോസിന്റെ ഉടമസ്ഥതിയലുള്ള സ്ഥാപനത്തിന് ബേങ്കുകള്‍ വായ്പ നല്‍കിയത്. ഈ മാസം 21നകം ഫിറോസിന്റെ വസ്തുവകകള്‍ ഏറ്റെടുക്കാന്‍ കോഴിക്കോട് സി ജെ എം കോടതി ബേങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇ ടി ഫിറോസിന്റെ വീടും മറ്റ് വസ്തുവകളുമെല്ലാം ജപ്തി ചെയ്യാനാണ് നീക്കം.
---- facebook comment plugin here -----





