Connect with us

Malappuram

ഭക്ഷ്യവിഷബാധ: സാന്ത്വനമേകി കേരള മുസ്‌ലിം ജമാഅത്ത് നേതൃസംഗമം

രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണ് നേതൃസംഗമം ഒരുക്കിയത്.

Published

|

Last Updated

അരീക്കോട് | അരീക്കോട് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കാബിനറ്റ് അരീക്കോട് സോണ്‍ നേതൃത്വവുമായി ചേര്‍ന്ന് നേതൃസംഗമം നടത്തി. മജ്മഅ്ല്‍ നടന്ന സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മജ്മഅ് പ്രസിഡന്റ് ശാഫി സഖാഫി മുണ്ടമ്പ്ര പ്രാര്‍ഥന നടത്തി.

ഭക്ഷ്യവിഷബാധയേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അരീക്കോട്ടും പരിസരത്തുമുള്ള വിവിധ ആശുപത്രികളിലും വീടുകളിലും കഴിയുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു. രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണ് നേതൃസംഗമം ഒരുക്കിയത്.

സംഗമത്തില്‍ ജില്ലാ നേതാക്കളായ മുഹമ്മദ് ഹാജി മൂന്നിയൂര്‍, പി കെ മുഹമ്മദ് ബശീര്‍ പടിക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ പി ജമാല്‍ കരുളായി, കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരി, എ പി ബഷീര്‍ ചെല്ലക്കൊടി, അലിയാര്‍ കക്കാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി സുല്‍ഫീക്കര്‍ കിഴ്പറമ്പ്, മുസ്‌ലിം ജമാഅത്ത് സോണ്‍ ഭാരവാഹികളായ മൊയ്തീന്‍കുട്ടി ഹാജി വെള്ളേരി, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പുവ്വത്തിക്കല്‍, യൂസഫലി അരീക്കോട്, അബ്ദുസ്സലാം സഖാഫി തുവ്വക്കാട്, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അശ്‌റഫ് സഖാഫി, സെക്രട്ടറി ശരീഫ് ചെമ്രക്കാട്ടൂര്‍, അരിക്കോട് സാന്ത്വനം ടീം അംഗങ്ങളായ മുബാറക് തെഞ്ചെരി, ശംസു വാക്കാലൂര്‍, മജ്മഅ് പ്രന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ അഹ്‌സനി ചാപ്പനങ്ങാടി, എസ് എസ് എഫ് ജില്ല സെക്രട്ടറി റാഫി കുറ്റൂളി പങ്കെടുത്തു. പ്രാഥമിക ചികിത്സാവശ്യങ്ങള്‍ക്കായി ജില്ലാ കമ്മിറ്റിയുടെ സാമ്പത്തിക സഹായവും നല്‍കി.

 

Latest